/sathyam/media/post_attachments/8aHF4zULyr1oYcVM0awK.jpg)
പാലക്കാട്: ജാതിക്ക പരിപ്പ് എടുക്കുന്ന യന്ത്രം മുൻനിര പ്രദർശന പരിപാടി പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ കരിമ്പ കൃഷിഭവന്റെ കീഴിൽ മൂന്നേക്കറിലുള്ള മണലി അപ്പച്ചൻ എന്ന കർഷകന്റെ ജാതി തോട്ടത്തിൽ സംഘടിപ്പിച്ചു.
ജാതി കർഷകർക്ക് ഏറെ ആശ്വാസകരവും പ്രയോജനപ്രദവുമായിക്കൊണ്ട് കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിൽ അഖിലേന്ത്യാ സംയോജിത കാർഷിക ഗവേഷണ പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രോപകരണ വിഭാഗം വികസിപ്പിച്ചെടുത്ത ജാതിക്ക നട്ട് ഷെല്ലറിന്റെ പ്രദർശന പരിപാടിയും പ്രവർത്തനവും കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.സി.ഗിരീഷ് അധ്യക്ഷനായി. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞയായ ഡോ. ജിൽഷാ ഭായ്, കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജ്, തവനൂരിലെ ശാസ്ത്രജ്ഞയായ ഡോ.സിന്ധു ഭാസ്‌കർ എന്നിവർ യന്ത്രം പരിചയപ്പെടുത്തി.
എച്ച്. ജാഫർ, അനിത സന്തോഷ്, കൃഷി ഓഫിസർ സാജിദലി.പി, കൃഷി അസിസ്റ്റന്റ് സീന തോമസ്, ജോണിക്കുട്ടി സാം, സി.ജെ..ജോസ്, ഡെന്നീസ് കുര്യൻ, എൻ.എം.ജോസഫ്, ബേബി ജോസഫ്, സിജു കുര്യൻ, ഹേമ, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
ജാതി കർഷകരുടെ ഇടയിൽ പ്രാഥമിക മൂല്യ വർധന നടത്തുന്നതിനും അതു വഴി കൂടുതൽ വില ലഭിക്കുന്നതിനും ഇതു ഏറെ പ്രയോജനം ചെയ്യുമെന്ന് കർഷകരും ശാസ്ത്രജ്ഞരും വിലയിരുത്തി.