പാലാ പോലീസ് സബ്ഡിവിഷനിലെ 6 സ്കൂളുകളിൽ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ഫുട്ബോള്‍ മത്സരം ഫൈനലില്‍ കിടങ്ങൂർ സെന്‍റ് മേരീസ് എച്ച്എസ്എസ് ഇടമറ്റം കെടിജെഎംഎച്ച്എസിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: 'ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ, 'വിമുക്തി' മിഷന്റെ സഹകരണത്തോടെ, സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി', " 'ലഹരി ആസക്തിക്കെതിരെ എസ്‌പിസി' (SPC Against Addiction) എന്ന കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായി സംസ്‌ഥാന തലത്തിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ മുന്നോടിയായി,
പാലാ പോലീസ് സബ്ഡിവിഷനിലെ 6 സ്കൂളുകളിൽ നിന്നുള്ള എസ്‌പിസിC കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പൂഞ്ഞാർ ജി.വി രാജാ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ, കിടങ്ങൂർ സെന്‍റ് മേരീസ് എച്ച്എസ്എസ് ഇടമറ്റം കെടിജെഎംഎച്ച്എസിനെ തോൽപ്പിച്ച് ഒന്നാം സ്‌ഥാനം കരസ്ഥമാക്കി, ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.

Advertisment

publive-image

പാലാ ഡിവൈഎസ്പി ഷാജു ജോസ് സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ, ദ്രോണാചാര്യ കെ.പി തോമസ് മാഷ്, പാലാ പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.പി ടോംസൻ, മരങ്ങാട്ടുപ്പിള്ളി പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ അജേഷ്‌കുമാർ, കിടങ്ങൂർ പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.ആ്‍ ബിജു, ഈരാറ്റുപേട്ട എസ്ഐ വി.വി വിഷ്ണു, എസ്പിസി ജില്ലാ അഡിഷണൽ നോഡൽ ഓഫീസർ എസ്ഐ ജയകുമാർ, എസ്പിസി പാലാ പോലീസ് സബ് ഡിവിഷണൽ നോഡൽ ഓഫീസർ എഎസ്ഐ സുരേഷ്‌കുമാർ. ആർ, ഈരാറ്റുപേട്ട
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എഎസ്ഐ ബിനോയ്‌ തോമസ്, പൂഞ്ഞാർ എസ്എംവി എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ജോണ്‍സണ്‍ ജോസഫ്, പൂഞ്ഞാർ എസ്എംവിഎച്ച്എസ് ഹെഡ് മാസ്റ്റര്‍ നന്ദകുമാർ, പൂഞ്ഞാർ എസ്എംവിഎച്ച്എസിലെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫിസർ സിന്ധു എസ് നായർ, ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ പോലീസ് സ്റ്റേഷനിലെ എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ സ്കൂളിലെ എസ്പിസി/ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർമാർ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

Advertisment