കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 15, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപ്പറമ്പ് പുറക്കുളം സ്വദേശി മനോജ് കണിയാന്‍ കണ്ടി (55) ആണ് മരിച്ചത്. ഹിസ്‌കോ കമ്പനിയിലെ കെഎന്‍പിസി ജിടി .05 പ്രോജക്ടില്‍ ആയിരുന്നു ജോലി. സുജിതയാണ് ഭാര്യ. കൃതിക മകളാണ്. കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

×