കോട്ടയം സ്വദേശിയായ യുവാവ് ഒമാനില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു

New Update

publive-image

മസ്‌കറ്റ്: കോട്ടയം സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇത്തിത്താനം മൂലകുന്നം കരിമ്പോലില്‍ തങ്കപ്പന്‍ ആചാര്യയുടെ മകന്‍ സുനില്‍കുമാര്‍ വി.ടി. (46) ആണ് മരിച്ചത്. മസ്‌കറ്റിലെ ഖൗല ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

Advertisment

കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പനിയിലെ അസ്പാള്‍ട്ട് എഞ്ചിനീയറായി 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു.

ഓമനയാണ് മാതാവ്. ജയശ്രീയാണ് ഭാര്യ. ദേവിശ്രീ, അനുശ്രീ എന്നിവര്‍ മക്കളാണ്. സ്മിത, സുഷമ, സുനീഷ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം സോഹാറില്‍ നടക്കും.

Advertisment