സീറോ മലബാർ സഭയുടെ മുന്‍ ഫാമിലി, ലൈറ്റി, ലൈഫ് കമ്മീഷനിലെ അല്‌മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, April 16, 2021

സീറോ മലബാർ സഭയുടെ മുന്‍ ഫാമിലി, ലൈറ്റി, ലൈഫ് കമ്മീഷനിലെ അല്‌മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ നിര്യാതനായി. കോവിഡ് രോഗബാധിതനായി കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

കെസിബിസി അല്‌മായ കമ്മീഷൻെറ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി, എകെസിസി സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളിൽ നേതൃത്വം വഹിച്ചിരുന്നു.

വിതയത്തിൽ ചാരിറ്റീസ് പ്രസിഡൻ്റ്, കേരള കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ – തിരുവനന്തപുരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്, അഡ്വക്കേറ്റ് – നോർത്ത് പറവൂർ കോടതി, പ്രസിഡന്റ് – ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി, സ്റ്റേറ്റ് പ്രസിഡന്റ് – ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INTUC), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, സെക്രട്ടറി പ്ലാനിങ് ഫോറം – മഹാരാജാസ് കോളേജ് എറണാകുളം, സെക്രട്ടറി – ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ എറണാകുളം, നാഷണൽ സെക്രട്ടറി – ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻ ഡൽഹി, ജനറൽ സെക്രട്ടറി – അഖില കേരള കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) കോട്ടയം, അൽമായ കമ്മീഷൻ സെക്രട്ടറി, സിറോ മലബാർ സഭ, അൽമായ കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി, പാസ്ട്രൽ കൗൺസിൽ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപത എന്നീ പദവികളും മുന്‍പ് നിര്‍വ്വഹിച്ചിരുന്നു.

 

×