Advertisment

കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു; പത്തനംതിട്ട സ്വദേശി അമ്പിളി മരിച്ചത് കൊവിഡ് ചികിത്സയിലിരിക്കെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില്‍ സന്തോഷ്‌കുമാറിന്റെ ഭാര്യ അമ്പിളി (48) ആണ് മരിച്ചത്. അല്‍ അമീരി ആശുപത്രിയില്‍ ജൂലൈ 11 മുതല്‍ ചികിത്സയിലായിരുന്നു.

അല്‍ജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു അമ്പിളി. അമ്പിളിയുടെ നില ഗുരുതരമാണെന്നും, മരുന്നും ചികിത്സയും തങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യവും എത്രയും വേഗം ഉണ്ടാക്കിത്തരണമെന്നും അഭ്യര്‍ത്ഥിച്ച് വിദേശകാര്യസഹമന്ത്രി വി. മുരളീധരന് സന്തോഷ് കുമാര്‍ അപേക്ഷ അയച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സുലൈബിക്കാത്തില്‍ സംസ്‌കരിക്കും.

കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക പരിപാടികളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഫോട്ടോഗ്രാഫര്‍ അൻവർ സാദത്തും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഏതാനും ദിവസങ്ങളായി കോവിഡ് ബാധിതനായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട്​ ബിലാത്തിക്കുളം സ്വദേശിയാണ്​. കുവൈറ്റിലെ മലയാളി മാധ്യമങ്ങള്‍ അന്‍വര്‍ പകര്‍ത്തിയ നിരവധി മികച്ച ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. സത്യം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ കുവൈറ്റിന്‍റെ ചുമതലയില്‍ ഒരു വര്‍ഷത്തോളം അന്‍വര്‍ പ്രവര്‍ത്തിച്ചിരുന്നു.

Advertisment