കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാടന്‍റെ മാതാവ് അന്നക്കുട്ടി ജോസഫ് നിര്യാതയായി

New Update

publive-image

പാലാ: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാടന്‍റെ മാതാവ്  പൂവരണി പാറേക്കാട്ട് അന്നക്കുട്ടി ജോസഫ് നിര്യാതയായി. ചാണ്ടി ജോസഫാണ് (കുട്ടിയച്ചന്‍) ഭര്‍ത്താവ്. പാലാ രൂപതാ വൈദികന്‍ ഫാ. എമ്മാനുവേല്‍ പാറേക്കാട്ട് മകനാണ്.

Advertisment

മറ്റു മക്കള്‍: ജാന്‍സി ജയിംസ് (ഞാവള്ളില്‍ പുത്തന്‍പുരയില്‍, കരൂര്‍, പാലാ), ജെസ്സി ജോസ് (പുളിയ്ക്കല്‍, പ്ലാശനാല്‍), ജയ്‌സണ്‍ ജോസ് (പാറേക്കാട്ട്, പൂവരണി), ജോളി ജിഫി (പൊന്നാട്ട്, വഴിത്തല),സിസ്റ്റര്‍ അല്‍ഫോണ്‍സ ജോസ്-സിഎംസി സുപ്പീരിയര്‍ (വെള്ളികുളം), ജോജി ജോസ് (കുവൈറ്റ്).

മരുമക്കള്‍: അന്തരിച്ച ജയിംസ് കുട്ടി കുര്യന്‍ ഞാവള്ളി (പുത്തന്‍പുരയില്‍, കരൂര്‍), ജോസ് പുളിയ്ക്കല്‍ (പ്ലാശനാല്‍), ഷീബാ ജയ്‌സണ്‍ (ചുമപ്പുങ്കല്‍, ഭരണങ്ങാനം), ജിഫി ജോസഫ് (പൊന്നാട്ട്, വഴിത്തല), സീമാ ജോസ് (മണ്ണിശേരില്‍, എടത്വ), ജോസീനാ ജോജി മണിയങ്ങാട്ട് (മണലുങ്കല്‍).

സംസ്‌കാരച്ചടങ്ങുകള്‍ 21-ന് (തിങ്കള്‍) രണ്ട് മണിക്ക് പൂവരണിയിലുള്ള സ്വവസതിയില്‍ ആരംഭിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പൂവരണി തിരുഹൃദയ ദേവാലയത്തിലെ കുടുംബക്കലറയില്‍ സംസ്‌കരിക്കും.

obit news
Advertisment