അമേരിക്കയിലെ മാധമപ്രവർത്തകൻ ജോസഫ് മാർട്ടിൻ വിലങ്ങോലിലിന്‍റെ മാതാവ് അന്നമ്മ ജോസഫ് വിലങ്ങോലിൽ നിര്യാതയായി

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

ഡാളസ്:പരേതനായ വിലങ്ങോലിൽ ചാക്കോ ജോസഫിന്റെ (റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് ഹൈസ്‌കൂൾ കോട്ടാങ്ങൽ) ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി - 87) നിര്യാതയായി. എടത്വാ വാണിയപ്പുരക്കൽ പത്തിൽ കുടുബാംഗമാണ്‌.

Advertisment

അമേരിക്കയിലെ മാധമപ്രവർത്തകൻ ജോസഫ് മാർട്ടിൻ വിലങ്ങോലിൽ, ഡാളസ് ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ പ്രെസിസ്ടന്റ് ജോർജ് ജോസഫ് എന്നിവരുടെ മാതാവാണ് പരേത. സംസ്കാരം കോട്ടാങ്ങൽ സെന്റ് ജോൺസ് ദി ബാപ്ടിസ്റ്റ് ദേവാലയത്തിൽ മാർച്ച് 11 ന് വ്യാഴാഴ്ച രാവിലെ പത്തു മണിക്ക്.

മക്കൾ: ജോളി വർക്കി, ജെയിംസ് കുട്ടി, ജെസ്സി ജോസഫ് (റിട്ട. ആർമി സ്‌കൂൾ ടീച്ചർ), റോസമ്മ എബ്രഹാം, ജോർജ് ജോസഫ് (ഡാളസ്, യുഎസ്), ജോയമ്മ തോമസ് (എസ്എച്ച് പബ്ലിക് സ്കൂൾ കിളിമല, ചങ്ങനാശേരി) , ജോസഫ് മാർട്ടിൻ (ഡാളസ്, യുഎസ്).

മരുമക്കൾ: റ്റിജെ വർക്കി തടത്തിൽ വെളിച്ചിയാനി (റിട്ട. പ്രൊഫ. എസ്ബി കോളേജ്), മോളി ജെയിംസ് പടിഞ്ഞാറ്റേൽ, കാഞ്ഞിരപ്പള്ളി, അജിത് ജോസഫ് മുണ്ടക്കൽ പേരൂർ (റിട്ട ഡെപ്യുട്ടി ജന. മാനേജർ നവ ഭാരത് ഭോപ്പാൽ), എഎം എബ്രാഹം ഏറത്തേടത്ത് കാഞ്ഞിരപ്പള്ളി (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), മിനിമോൾ ജോസഫ് ചീരാംകുഴിയിൽ, ഇടമറുക് (ഡാളസ്, യുഎസ്), തോമസ് ജെറോം മേപ്പുറത്തുശ്ശേരിയിൽ മുട്ടാർ, സ്മിതാ മാർട്ടിൻ പൂവത്തുങ്കൽ, പ്ലാശനാൽ (ഡാളസ്, യുഎസ്)

us news obit news
Advertisment