Advertisment

കുവൈറ്റിലെ പ്രശസ്തനായ യുവ മലയാളി ഫോട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്തും ഒടുവില്‍ കോവിഡിന് കീഴടങ്ങി

New Update

publive-image

Advertisment

കുവൈറ്റ്: കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക പരിപാടികളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഫോട്ടോഗ്രാഫര്‍ അൻവർ സാദത്ത്​ കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിതനായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട്​ ബിലാത്തിക്കുളം സ്വദേശിയാണ്​. കുവൈറ്റിലെ മലയാളി മാധ്യമങ്ങള്‍ അന്‍വര്‍ പകര്‍ത്തിയ നിരവധി മികച്ച ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. സത്യം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ കുവൈറ്റിന്‍റെ ചുമതലയില്‍ ഒരു വര്‍ഷത്തോളം അന്‍വര്‍ പ്രവര്‍ത്തിച്ചിരുന്നു.

publive-image

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈറ്റിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ അന്‍വറിന്‍റെ രോഗമുക്തിക്കുവേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തുവന്നിരുന്നു. കുവൈറ്റിലെ മലയാളി ലോകം ഒന്നടങ്കം അന്‍വറിനായി പ്രാര്‍ഥനയിലായിരുന്നു.

കഴിഞ്ഞ ജൂലൈ 5ന് അന്‍വര്‍ തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുഹൃത്തുക്കളെ അറിയിച്ചത്. കുവൈറ്റിലെ പ്രവാസി സംഘടന പരിപാടികളിലെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ സുപരിചിതനാണ്​. കോവിഡ്​ പ്രോ​ട്ടോകോൾ അനുസരിച്ച്​ കുവൈത്തിൽ സംസ്​കരിക്കും.

obit news kuwait news
Advertisment