ബഹ്‌റൈൻ മലയാളി നേഴ്സ് രോഗബാധിതയായി നാട്ടില്‍ നിര്യാതയായി

New Update

publive-image

മനാമ: ബഹ്‌റൈനിൽ ഹമദ് ടൗണിലെ സ്വകാര്യ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി യുവതി നിര്യാതയായി.

Advertisment

ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശിയായ ഭവ്യ (34) ആണ് മരിച്ചത്. അർബുദ രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

കഴിഞ്ഞ വർഷം നാട്ടിൽ പോയി ചികിത്സ നടത്തിയതിനെ തുടർന്ന് സ്ഥിതി മെച്ചപ്പെട്ടിരുന്നു. തുടർന്നാണ് ബഹ്‌റൈനിലേക്ക് തിരിച്ചു വന്നത്.

എന്നാൽ ഒന്നര മാസം മുമ്പ് വീണ്ടും അസുഖം വീണ്ടും കൂടിയതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി നാട്ടിൽ പോയിരുന്നു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വെച്ചു തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ഭർത്താവ് മനോജ്‌ നാട്ടിൽ ഉണ്ട്. ഒമ്പതു വയസുകാരിയായ മകൾ തീർത്ഥ നാട്ടിൽ പഠിക്കുകയാണ്.

obit news
Advertisment