സൗദിയില്‍ 31കാരിയായ മലയാളി നഴ്‌സ് പൊള്ളലേറ്റ് മരിച്ചു

ഗള്‍ഫ് ഡസ്ക്
Monday, February 17, 2020

റിയാദ് : നൂറണി സ്വദേശിയായ നഴ്സ് സൗദി അറേബ്യയിൽ പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

നൂറണി വെണ്ണക്കര തുമ്പിപ്പറമ്പ് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ലതാ ദേവിയുടെയും മകളും നിഥിൻ ലാലിന്റെ ഭാര്യയുമായ സജിത (31) ആണു മരിച്ചത്.

ഖുൻഫുദ ജനറൽ ആശുപത്രിയിൽ നഴ്സായിരുന്നു. ഭർത്താവും ഒന്നര വയസ്സുള്ള മകൻ സ്വാതിലാലുമൊത്തു സൗദി അറേബ്യയിലാണു താമസം.

×