ലണ്ടനില്‍ മരിച്ച യുവ വ്യവസായി ജിയോമോന്‍ ജോസഫിന്‍റെ സംസ്കാരം ഞായറാഴ്ച കാഞ്ഞിരപ്പള്ളിയില്‍

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

കാഞ്ഞിരപ്പള്ളി: ലണ്ടനില്‍ കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയ യുവ വ്യവസായി ജിയോമോന്‍ ജോസഫിന്‍റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരപ്പള്ളി കത്തീഡ‍്രല്‍ പള്ളി സെമിത്തേരിയില്‍.

Advertisment

മരണത്തിനു മുമ്പ് ജിയോമോന്‍ കോവിഡ് മുക്തനായിരുന്നു. ഇതേ തുടര്‍ന്ന് മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുകയായിരുന്നു.

ലണ്ടനിലും യുഎഇയിലുമായി 6 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ കുടുംബാംഗമായ ജിയോമോന്‍ ജോസഫ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കോവിഡ് ബാധയേ തുടര്‍ന്ന് ജിയോമോനെ ലണ്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

മാസങ്ങളോളമാണ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജിയോമോന്‍ ജീവന്‍ നിലനിര്‍ത്തിയത്. ഒടുവില്‍ ആഗസ്റ്റ് 30 നായിരുന്നു മരണം. സ്മിതയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

obit news
Advertisment