കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപിക എൻ.എം മേരി (അമ്മിണി ടീച്ചർ – 82) നിര്യാതയായി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, April 7, 2021

മുവാറ്റുപുഴ: പെരുമ്പല്ലൂർ റിട്ട. പോസ്റ്റ് മാസ്റ്റർ ഇടമനപറമ്പിൽ പരേതനായ ഇ.വി ചാക്കോയുടെ ഭാര്യ കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപിക എൻഎം മേരി (അമ്മിണി ടീച്ചർ -82) നിര്യാതയായി. പെരുമ്പല്ലൂർ നിരവത്തിനാൽ കുടുംബാംഗമാണ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് മുവാറ്റുപുഴ ഹോളിമാഗി പള്ളിയിൽ.

മക്കൾ: മിനി ജേക്കബ് (എച്ച്എസ്എ, സെന്റ് ജോർജ് എച്ച്എസ്എസ്, മുതലക്കോടം), നിമി ജേക്കബ് (എച്ച്എം, സെന്റ് തോമസ് എൽപി സ്കൂൾ, മുടപ്പന്നൂർ), സിനി ജേക്കബ് (ക്ലർക്ക്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,കാലടി), മരുമക്കൾ: ബാബു തറയിൽ (റിട്ട. യുഡി ക്ലർക്ക്, സെന്റ് മേരിസ് ഹൈസ്കൂൾ, കോടിക്കുളം), ബേബി ഓലിക്കുന്നേൽ, ആവോലി (റിട്ട. സബ് രജിസ്ട്രാർ), സിന്ധു ജോൺ, കൊച്ചുകുന്നുംപുറത്ത് (മീങ്കുന്നം).

×