ഹൃദയാഘാതം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

New Update

publive-image

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി പാലശ്ശേരി പരമേശ്വരന്റെ (60) മൃതദേഹം നാട്ടിലെത്തിച്ചു.

Advertisment

20 വർഷമായി റുവൈധയിലെ കൃഷിയിടത്തിൽ ജോലി ചെയ്തു വരികയായിരുന്ന പരമേശ്വരൻ കഴിഞ്ഞ ജൂലൈ 31ന് ജോലിസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു.

വളരെ വൈകിയും പരമേശ്വരനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിനാൽ സ്പോൺസർ അന്വേഷിച്ചു പോവുകയായിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് കൃഷിയിടത്തിൽ മരണപ്പെട്ട നിലയിൽ പരമേശ്വരനെ കണ്ടെത്തുന്നത്.

ഭാര്യ: രാധ, മക്കൾ: ദിലീപ്, മൃദുല. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

obit news
Advertisment