കുന്നംകുളം താന്നിക്കൽ പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ നിര്യാതനായി

New Update

publive-image

Advertisment

ഡാളസ്:തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ജോർജിന്റെയും നക്കൊലയ്ക്കൽ ഉരുളിപുറത്തു ചെമ്പകശേരിയിൽ (ചെറിയനാട്) ശോശാമ്മയുടെയും മകൻ പാസ്റ്റർ ജോർജ് ബേബി ഡാളസിൽ അന്തരിച്ചു. ഐപിസി സീനിയർ പാസ്റ്ററായിരുന്നു. കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം, ചെങ്ങന്നൂർ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു. ഏതാനും വര്‍ഷമായി ഡാളസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം.

ഭാര്യ: ആലുംമൂട്ടിൽ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ). മക്കള്‍: മിനി -ബിജുമോൻ എബ്രഹാം (മുളമൂട്ടിൽ), ലിറ്റി & ഡോ അനിത.

പൊതു ദര്‍ശനം ഫെബ്രുവരി വെള്ളിയാഴ്ച ഐപിസി ഹെബ്രോൻ ഗാർലാൻഡ്, വൈകിട്ട് 6 മുതൽ. സംസ്കാര ശുശ്രുഷ ശനിയാഴ്ച ന്യൂഹോപ്പ് ഫ്യൂണറൽ ഹോം രാവിലെ 10 മുതൽ. തുടർന് ന്യൂഹോപ്പ്‌ മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം.

us news
Advertisment