കോട്ടയം

കടുത്തുരുത്തി ഞീഴുർ തിരുവമ്പാടി പാട്ടത്തിൽ കുളങ്ങര പി.വി തോമസ് നിര്യാതനായി

ബെയ് ലോണ്‍ എബ്രഹാം
Monday, July 19, 2021

കടുത്തുരുത്തി: ഞീഴുർ തിരുവമ്പാടി പാട്ടത്തിൽ കുളങ്ങര പി.വി തോമസ് (81) നിര്യാതനായി. ആപ്പാഞ്ചിറ പാട്ടത്തികുളങ്ങര കുടുംബാംഗമാണ്. സംസ്കാരചടങ്ങുകൾ ചൊവ്വ 3 മണിക്ക് തിരുവമ്പാടിയിൽ ഉള്ള വസതിയിൽ ആരംഭിച്ച് തുരുത്തിപ്പള്ളി സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിസെമിത്തേരിയിലേ കുടുംബ കല്ലറയിൽ സംസ്കാരം നടക്കും. ഭാര്യ ലീലാമ്മ തോമസ് പേരാവൂർ അടപ്പൂർ കുടുംബാംഗം.

മക്കൾ: ജോർജ് തോമസ് (ജോബി, യുഎസ്എ), ജേക്കബ് തോമസ് (ജിമ്മി), റോസ് മേരി (ജമീമാ) ബാഗ്ലൂർ. മരുമക്കൾ: ഗ്രേസ് പാറേകാട്ടിൽ, (യുഎസ്എ), ആദർശ് പഴേമ്പള്ളി ശാന്തിപുരം. ചെറുമക്കൾ : മിഷേൽ ജോർജ്, അദ്വൈത്, ആദർശ്.

×