ജിദ്ദയിൽ മലയാളി സാംസ്കാരിക പ്രവർത്തകൻ നിര്യാതനായി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, April 19, 2021

ജിദ്ദ: സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ ഏറെ സുപരിചിതനായ മലയാളി നിര്യാതനായി. കോഴിക്കോട് സ്വദേശിയും കൊല്ലാടത്ത് പഞ്ചാരന്റവിടെ പരേതരായ അബ്ദു റഹ്‌മാന്റെയും കോഴിക്കോട് (വാടിയിൽ) കൽമയുടെയും മകനുമായ അബുക്കാൻ്റടുത്ത് മാളിയേക്കൽ റഫീഖ് (55) ആണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്.

ഭാര്യ: തലശ്ശേരി സ്വദേശി റസീന. മക്കൾ: റസ്മിന (ദുബായ്), റസിൻ മുഹമ്മദ് (ജിദ്ദ), റക്കീബ് മുഹമ്മദ് (ചെന്നൈ), മരുമക്കൾ: അബ്ദുൽ നാസർ (ദുബായ്), ഷാന സിദ്ദിക്ക് (ജിദ്ദ). സഹോദരങ്ങൾ: പരേതനായ ഷംസുദീൻ, റഷീദ്, റജീന, സുനീറ.

ഭരതം റഫീഖ് എന്ന പേരിൽ പ്രശസ്തനായിരുന്നു. വശ്യമായ സ്വഭാവത്തിന്റെയും വിപുലമായ സുഹൃദ് വലയത്തിന്റെയും ഉടമയായ ഭരതം റഫീഖ് ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദയിൽ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

കലാ സാംസ്കാരിക രംഗത്ത് സജീവ സാനിധ്യമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജിദ്ദയിലെ ഭരതം ക്ലബ്ബിന്റെ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഭരതം റഫീഖ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ഭാരഭാഹി കൂടിയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചു.

×