വയലാ പാറ്റാനിയില്‍ എബ്രാഹം സാറിന്‍റെ ഭാര്യ റീത്താമ്മയുടെ സംസ്കാരം വെള്ളിയാഴ്ച 11 -ന്

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, June 17, 2021

ഏറ്റുമാനൂര്‍: വയലാ പാറ്റാനിയില്‍ പരേതനായ റിട്ട. അധ്യാപകന്‍ പിഎ എബ്രാഹത്തിന്‍റെ ഭാര്യ കഴിഞ്ഞ ദിവസം നിര്യാതയായ റീത്താമ്മ എബ്രാഹ (92) ത്തിന്‍റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വലയാ സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വസയിതിയില്‍ എത്തിക്കും. ആലപ്പുഴ വൈക്കത്തുകാരന്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതയായ തങ്കമ്മ സെബാസ്റ്റ്യന്‍, വത്സമ്മ തോമസ്, മറിയാമ്മ മാത്യു, ബാബു എബ്രഹാം (മുന്‍ പ്രസിഡന്‍റ്, കടപ്ലാമറ്റം പഞ്ചായത്ത്, സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം), ജോജി പാറ്റാനി പാലയ്ക്കാട്ടുമല, പ്രിന്‍സ് പാറ്റാനി (യുഎസ്എ), മിനിറ്റെസ് എബ്രഹാം (അധ്യാപിക, ഹയര്‍ സെക്കന്‍ററി ബധിര വിദ്യാലയം, നീര്‍പ്പാറ), മനോജ് പാറ്റാനി (കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി).

മരുമക്കള്‍: സി.പി സെബാസ്റ്റ്യന്‍ കിഴക്കേ നാഗനൂലില്‍ (മുത്തോലി), സി.ജെ തോമസ് ചിങ്ങംതോട്ടത്തില്‍ (പകലോമറ്റം), ജോയി പുളിനില്‍ക്കും തടത്തില്‍ (കൂടല്ലൂര്‍), ഗ്രേസിക്കുട്ടി പടിഞ്ഞാറേ പീടികയില്‍ (പിഴക്), സാലി പറത്താനത്ത് (പാലക്കാട്ടുമല), ഷേര്‍ലി തുണ്ടത്തില്‍ (രാമപുരം) യുഎസ്എ, ജോയി മാത്യു നെടിയാനി കുഴിയില്‍ (പിറവം) റിട്ട. ചീഫ് മാനേജര്‍ കെഎസ്എഫ്ഇ, റോസ്മി നെല്ലരി (മരങ്ങാട്ടുപിള്ളി).

×