നെയ്യശ്ശേരി കുന്നുംപുറത്ത് റോസ പൗലോസ് (91) നിര്യാതയായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, January 22, 2021

തൊടുപുഴ: നെയ്യശ്ശേരി കുന്നുംപുറത്ത് പരേതനായ ഐപ്പ് പൗലോസിന്റെ ഭാര്യ റോസ പൗലോസ് (91) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 3ന് വീട്ടിൽ നിന്ന് ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത ഏഴുമുട്ടം തുറക്കൽ കുടുംബാംഗമാണ്.

മക്കൾ: സിസ്റ്റർ ഗ്രേസ് റോസ് എസ്എച്ച് ഡല്‍ഹി, കെ.പി. ജോസഫ് (കരിമണ്ണൂർ), സിസ്റ്റർ മേരി പോൾ എസ്എച്ച് (പൊൻമുടി), പരേതയായ ബ്രിജിത്, കെ.പി. ജോയി, ലിസ്സി ജോസ് (മസ്ക്കറ്റ്), സൈമൺ കെ.പോൾ (ഡൽഹി), ഫാ. ഇഗ്നഷ്യസ് കുന്നുംപുറത്ത് ഒസിഡി (റോം).

മരുമക്കൾ: മോളി തെരുവംകുന്നേൽ (കരിങ്കുന്നം), ഇത്താമ്മ നിരപ്പേൽ (കൊടുവേലി), ജോസ് ലോന്തിയേൽ (കുറവിലങ്ങാട്), കൊച്ചുറാണി വേങ്ങക്കൽ (കരിങ്കുന്നം).

×