സഗീർ തൃക്കരിപ്പൂരിന്‍റെ വിയോഗത്തിൽ എംഇഎസ് കുവൈറ്റ് അനുശോചിച്ചു

New Update

publive-image

കുവൈത്ത്: കുവൈത്തിലെ അറിയപ്പെടുന്ന  സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കെകെഎംഎ മുഖ്യരക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ എംഇഎസ് കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

Advertisment

കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ കൂടുതലായി കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ അവരുടെ പ്രയാസങ്ങൾക്കൊപ്പം നിന്നുകൊണ്ട്, പ്രശ്ന പരിഹാരങ്ങൾക്കായി ധീരമായ നേതൃത്വം നൽകിയ മഹത് വ്യക്തിയായിരുന്നു സഗീർ സാഹിബ്.

വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഘലയിൽ തന്നതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ വിയോഗം കുവൈറ്റിലെ പ്രവാസി സമൂഹത്തിന് നികത്താൻ പറ്റാത്ത ഒരു തീരാ നഷ്ടമാണ്.

കുവൈറ്റിൽ ജീവിക്കുന്ന പ്രവാസികളുടെ ഉന്നതിയും ഐക്യവും ലക്ഷ്യമാക്കിക്കൊണ്ട് ബ്രഹത്തായ പല പദ്ധതികളുടെയും അമരത്തുണ്ടായിരുന്ന സഗീർ സാഹിബിന്റെ വിയോഗം മൂലം കുവൈറ്റ് ജനതക്കുണ്ടാവുന്ന ശൂന്യത വളരെ വലുതാണെന്നും എംഇഎസ് പ്രത്യേകം പരാമർശിച്ചു.

അദ്ദേഹം വിഭാവനം ചെയ്ത സംഘടനാ കൂട്ടായ്മയും സാഹോദര്യ  ബന്ധവും നിലനിർത്താൻ നമുക്ക് എല്ലാ സംഘടനാ  ഭാരവാഹികൾക്കും ഒത്തൊരുമിച്ചു ശ്രമിക്കാം. അതാവും നമുക്ക് അദ്ദേഹത്തിന് നല്കാനാവുന്ന ഏറ്റവും വലിയ ആദരം. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബവും, ബന്ധു മിത്രാധികളും, സംഘടനയും മറ്റ്‌ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും അനുഭവിക്കുന്ന വേദനയിലും പ്രയാസത്തിലും എംഇഎസ് കുവൈറ്റ് കമ്മറ്റിയും പങ്ക് ചേരുന്നു.

kuwait news
Advertisment