/sathyam/media/post_attachments/cnWF8Rbfwv6KOAn0HAR4.jpg)
കുവൈറ്റ്: കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് കുവൈറ്റില്‍ മരണമടഞ്ഞു. തിരുവല്ല കുന്നന്താനം ചന്ദ്രഭവനില്‍ തൈക്കുട്ടത്തില്‍ രാജപ്പ പണിക്കരുടെ മകന്‍ അജികുമാരന്‍ നായര്‍ (49) ആണ് മരിച്ചത്.
കോവിഡ് ഗുരുതരമായതിനെ തുടര്‍ന്ന് ജഹ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
കുവൈറ്റ് കെഇഒ കമ്പനിയില്‍ സീനിയര്‍ ഡ്രാഫ്റ്റ് മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു. രാജി ചന്ദ്രയാണ് ഭാര്യ. വിദ്യാര്‍ഥികളായ അര്‍ജുന്‍ (നാട്ടില്‍ പ്ലസ് 2 വിദ്യാര്‍ഥി), അശ്വിന്‍ (കുവൈറ്റില്‍ 9 -ാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് മക്കള്‍.
സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് സുലൈബിക്കാത്ത് സ്മശാനത്തിൽ നടത്തപ്പെടും. ഫോക്കസ് കുവൈറ്റ് യൂണിറ്റ് 2 ലെ സജീവ അംഗവും മുൻ ജോ: ട്രഷററും, ഓഡിറ്ററും, വെൽഫെയർ ജോ: കൺവീനറുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us