New Update
Advertisment
പുലാപ്പറ്റ:കോണിക്കഴി പറക്കുന്നത്ത് കണ്ണൻ ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (5) കാട്ടു കടന്നൽ കുത്തേറ്റ് മരിച്ചു. സത്രംകാവിൽക്കുന്ന് എയുപിഎസ് ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്.
ക്വാറിതൊഴിലാളിയായ അച്ഛൻ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്ത് ഏൽക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി. തുടർന്ന് തിങ്കളാഴ്ച്ച ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപെട്ടതിനെത്തുടർന്ന് പാലക്കാട് സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.
സഹോദരങ്ങൾ: കവിത, സബിത. കവി നരേൻ പുലാപ്പറ്റയുടെ ഭാര്യാ സഹോദരിയുടെ മൂന്ന് മക്കളിൽ ഇളയകുട്ടിയാണ് മരണപ്പെട്ട സജിത്ത്.