വാഹനാപകടത്തിൽ മരണപ്പെട്ട കുവൈത്ത് കെഎംസിസി അംഗത്തിന്റെ മൃതദേഹം കബറടക്കി

New Update

publive-image

കുവൈത്ത് സിറ്റി: കണ്ണൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കുവൈത്ത് കെ.എം.സി.സി. അംഗവും കാസർഗോഡ് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശിയുമായ ഷബീർ എ.പി. (42) യുടെ മൃതദേഹം വെള്ളാപ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്തു.

Advertisment

ചൊവ്വാഴ്ച വൈകിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് എടക്കാട് ബൈപ്പാസ് ജങ്ഷന് സമീപത്ത് വെച്ച് ആംബുലൻസുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്. പരേതനായ യു.പി. സുലൈമാന്റെയും എ.പി. സുബൈദയുടെയും മകനാണ്.

അഫ്സീറായാണ് ഭാര്യ, ഷാഹിർ, ഷാനു, ആയിഷ, ധ്യാൻ എന്നീ മക്കളുണ്ട്. ശമീം, സബീന (സഹോദരങ്ങൾ). കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

kuwait news
Advertisment