New Update
/sathyam/media/post_attachments/NA5lELEGKpNvFE97CzZc.jpg)
നൊയിഡ:നൊയിഡ (യുപി) ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ നോയിഡ പ്രോവിൻസ് അംഗം സിസ്റ്റർ ആൽഫിയ (74) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുവർഷമായി കിടപ്പിലായിരുന്നു. സംസ്കാരം 14ന് തിങ്കളാഴ്ച യുപി ഏട്ട ചാംകാരി അസ്സീസി കോണ്‍വെന്‍റില്‍ (Assisi Convent, Chamkery, Ettah, UP).
Advertisment
തൃശൂർ രൂപതയിൽ അമ്മാടം, പരേതരായ ലോനപ്പന്റെയും ത്രേസ്യാ കുട്ടിയുടെയും മകളാണ്. സിസ്റ്റർ ഫരീദാബാദ്, സാഗർ, ബിജ്നോർ, തൃശൂർ, രാജ് കോട്ട് രൂപതയിലും ആഗ്ര അതിരൂപതയിലും നർസായും, ഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: സിസിലി ഫ്രാൻസിസ്, പോൾസൺ, സി. ലീമ, ജോൺ, ജോൺസൻ, ആനി എബ്രഹാം, ജെസ്സി സാം, ജോഷി ജോൺ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us