ഇടയാറന്മുള വാളൻകാലായിൽ തോമസ് ജോൺ (85) ഡാളസിൽ അന്തരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ അന്തരിച്ചു . മകന്റെ വീട്ടിൽ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു,

Advertisment

1955-75 വരെ ഇൻഡ്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നു 1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറി.

ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ അംഗമായിരുന്നു. 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവണ്മെന്റ് സർവ്വീസുകളിൽ ജോലിചെയ്ത് ശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ചു.

2006 -ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട് സീനായ് ചർച് ഓഫ് ഗോഡ് സഭാ അംഗമായി തുടർന്നു.

ഇരവിപേരൂർ ഊരിയകുന്നത്ത് മറിയാമ്മ ജോൺ ആണു സഹധർമ്മിണി. മക്കൾ: സ്റ്റാൻലി - മെറീന ജോൺസൺ, സ്റ്റെഫനി- ജെയ്സൺ ജോസഫ്.

കൊച്ചുമക്കൾ : അമാൻഡ ജോൺസൺ, കെവിൻ ജോൺസൺ, ജോനത്തൻ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ആരംഭിച്ച്, തുടർന്ന് സംസ്കരിക്കും.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ റ്റിവി യിൽ

http://www.provisiontv.in

obit news
Advertisment