മുന്‍ കായികതാരവും ജി.വി രാജ അവാർഡ് ജേതാവും സിഐഎസ്എഫിൽ സബ് ഇൻസ്പെക്ടറുമായ വി.എ ഇബ്രാഹിം (52) നിര്യാതനായി

New Update

publive-image

മുന്‍ കായികതാരവും സിഐഎസ്എഫിൽ സബ് ഇൻസ്പെക്ടറുമായ വി. എ. ഇബ്രാഹിം (52)  ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ വച്ച് നിര്യാതനായി. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്. കോവിഡ് ബാധിതനായി ഒക്ടോബർ 30 ന് ബാംഗ്ലൂർ രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisment

കോവിഡ് നെഗറ്റീവായ ശേഷം ഒരു മാസത്തിൽ അധികമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു. കൂടുതൽ നല്ല ചികിത്സക്കായി കേരളത്തിലേക്ക് മാറ്റുന്നതിനിടയിൽ ഗുരുതര അവസ്ഥയിലാകുകയും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

മുന്‍ കായികതാരം ആയിരുന്ന അദ്ദേഹം നിലവിൽ സിഐഎസ്എഫിൽ സബ് ഇൻസ്പെക്ടറായി ബാംഗ്ലൂർ വിമാനത്താവളത്തിൽ സേവമനുഷ്ഠിക്കുകയായിരുന്നു. 1981 ല്‍ നടന്ന ഇന്ത്യൻ നാഷണല്‍ ഓപ്പൺ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പില്‍ അണ്ടർ 19 തലത്തില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് കായിക ശ്രദ്ധ ആകര്‍ഷിക്കുന്നത്. അതെ വർഷം ജി.വി രാജ അവാർഡ് അദ്ദേഹത്തെ തേടിയെത്തി .

നിരവധി കായിക മേളകളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് . 1979 നാഷണൽ സ്‌കൂൾസ് മീറ്റിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം, 1982 ൽ കേരള സംസ്ഥാന ചാമ്പ്യൻ , 1990 ൽ ആൾ ഇന്ത്യ സിഐഎസ്എഫ് ചാമ്പ്യൻ എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .

ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, തിരുവന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, വിടിഎം എന്‍എസ്എസ് കോളേജ് ധനുവച്ചപുരം എന്നിവിടങ്ങളില്‍ നിന്നായിരുന്നു വിദ്യാഭ്യാസം.

പരേതനായ വാളൻ ആലിയുടെയും നാച്ചിയുടെയും ഇളയ മകനാണ് . യൂസഫ് , റഹീം എന്നിവർ സഹോദരങ്ങളാണ്. ഭാര്യ റസീന, മക്കള്‍ അമിയ, അഹന്‍ .

obit news
Advertisment