കുവൈറ്റില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 23, 2019

കുവൈറ്റ് : കുവൈറ്റില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടു . കുവൈറ്റ് ആര്‍മിയിലെ വെപ്പന്‍സ് കളക്ക്ഷന്‍ ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് വീട്ടില്‍ വച്ച് സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് മരിച്ചത് .

അബദ്ധത്തില്‍ വിരല്‍ ട്രഗറില്‍ അമര്‍ന്ന് വയറിനു വെടിയേറ്റ ഉദ്യോഗസ്ഥന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

×