ജിദ്ദ: ഇസ്രായേൽ കൈയ്യടക്കി വെച്ചിരിക്കുന്ന സിറിയയുടെ ഗോലാൻ പർവത പ്രദേശങ്ങളിൽ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കൻ തീരുമാനത്തെ ആഗോള മുസ്ലിം സംഘടനയായ ഓ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ) അപലപിച്ചു.
/sathyam/media/post_attachments/7LWQzG1W0ss6L39THllc.jpg)
ഇസ്രായേൽ അധിനിവേശത്തിന് സ്ഥായീ നില ഉണ്ടാക്കി കൊണ്ടുക്കുകയും അവരുടെ അധിനിവേശങ്ങളെ ന്യാകീകരിക്കുകയും എന്ന ഉദ്യേശത്തോടു കൂടിയുള്ള പുതിയ നീക്കം അന്താരാഷ്‌ട്ര നിയമങ്ങളുടെയും ഐക്യ രാഷ്ട്ര സഭാ പ്രമേയങ്ങളുടെയും നേർ ലംഘനമാണെന്ന് ജിദ്ദ ആസ്ഥാനമായ ഓ ഐ സി പറഞ്ഞു. 1967 ലെ 242 നമ്പർ പ്രമേയവും 1981 ലെ 497 നമ്പർ പ്രമേയവും വ്യക്തമായി സിറിയയിലെ ഇസ്രായേൽ അധിനിവേശത്തെ തള്ളിപ്പറയുന്നവയാണ്.
അമേരിക്കൻ തീരുമാനം സിറിയയുടെ ഗോലാൻ കുന്ന് അധിനിവേശ ഭൂമിയാണെന്ന നിയമപരമായ അവസ്ഥയെ മാറ്റി മറിക്കില്ലെന്ന് വിലയിരുത്തിയ ഓ ഐ സി അന്താരാ ഷ്‌ട്ര നിയമങ്ങളെയും പ്രമേയങ്ങളേയും അംഗീകരിക്കാനും അതിനു വിഘാതമായി യാതൊരു നടപടിയും അംഗീകരിക്കാതിരിക്കാനും ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.