ഒഐസിസി കുവൈറ്റ് ആലപ്പുഴ യൂത്ത് വിങ് കമ്മറ്റിയുടെ ചികിത്സാ സഹായം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മിനിക്ക് കൈമാറി

author-image
admin
New Update

publive-image

ആലപ്പുഴ: ചുനക്കര കരിമുളക്കൽ വിളയിൽ അയ്യത്ത് മിനിയുടെ ചികിത്സ സഹായത്തിനായി ഒഐസിസി കുവൈറ്റ് ആലപ്പുഴ യൂത്ത് വിങ് കമ്മറ്റിയുടെ ധനസഹായമായി സമാഹരിച്ച പതിനയ്യായിരം രൂപ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മിനിയുടെ വസതിയിൽ എത്തി കൈമാറി.

Advertisment

ഇതോടൊപ്പം രാജീവഗാന്ധി സാംസ്‌കാരികവേദി ചുനക്കര സമാഹരിച്ച ഒരു ലക്ഷം,യൂത്ത് കോൺഗ്രസ്‌ ബിരിയാണി ചലഞ്ചിലൂടെ 185000 രൂപ, ചുനക്കരയിലെ ഒരു കോൺഗ്രസ്‌ നേതാവ് 25000 രൂപാ എന്നീ തുകകൾ ഉൾപ്പടെ മൊത്തം 325000 രൂപാ നൽകി.

publive-image

ചടങ്ങിൽ മുൻ എംഎല്‍എ കെ. കെ. ഷാജു, കെപിസിസി സെക്രട്ടറി കറ്റാനം ഷാജി,ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് ശ്രീ ഹരിപ്രകാശ്, മണ്ഡലം പ്രസിഡന്റ് എസ് മനേഷ് കുമാർ, രാജീവ്‌ ഗാന്ധി സാംസ്‌കാരിക വേദി ഗ്ലോബൽ ചെയർമാൻ ഷാജി തങ്കച്ചൻ, യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈജു സാമൂൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജേഷ് പനക്കൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ് ഷംജിത്ത്, കോൺഗ്രസ് നേതാക്കളായ എസ് സാദിഖ്, ജബ്ബാർ പാറയിൽ, വി.ആർ സോമൻ, അച്ചൻകുഞ്ഞ് കെ., മുഹമ്മദ്‌ സക്കീർ, രോഹിത്ത് പാറ്റൂർ, മുത്താര രാജ്, റിയാദ് രാജൻ, ലിജു മാത്യു, രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷംസു താമരക്കുളം

Advertisment