ചില ശക്തികള്‍ ചരിത്രത്തെ ഇല്ലാതാകാൻ ശ്രമിക്കുന്നു. റിയാദ് ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്:  ചരിത്രത്തിൽ നലാളറിയാവുന്ന ഒരു ഭൂതകാലമില്ലാത്ത ചില ശക്തികൾ ചരിത്രത്തെ വള ച്ചൊടിച്ചു വലിയാളുകളാകാൻ ശ്രമിക്കുന്ന ഒരു പുതിയ കാലത്താണ് നമ്മൾ എഴുപത്തിയഞ്ചാം സ്വാതന്ദ്ര്യദിനം ആഘോഷിക്കുന്നതെന്നും ഇത്തരം ചരിത്ര വളച്ചൊടിക്കുന്നവരെ കരുതിയിരിക്കു കയും അവരെ തുറന്നു കാട്ടുകയും ചെയ്തില്ലെങ്കിൽ അത് നമ്മൾ  രാജ്യത്തോട് ചെയുന്ന ഏറ്റവും വലിയ ക്രിമിനൽ കുറ്റമായി മാറുമെന്നും ഓ.ഐസി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ദ്ര്യദിന പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

സ്വാതന്ദ്ര്യസമര കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ ഒരു ചെറുവിരൽ പോലും അന ക്കാത്തവർ ഇന്ന് ദേശ ഭക്തരുടെയും ദേശിയ വാദികളുടെയും വേഷം കെട്ടി നടക്കുന്നത് നമ്മൾ ചിരിച്ചു തള്ളുകയല്ല മറിച്ചു അതിലെ അപകടം തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടതുണ്ടന്നും പങ്കെടു ത്തവർ സൂചിപ്പിച്ചു.

ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വാതന്ദ്ര്യദിന പരിപാടി ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉത്‌ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് അദ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്ര ട്ടറി നിഷാദ് ആലംകോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

സെൻട്രൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശിനിക്കടവ്, നവാസ് വെള്ളിമാട്കുന്നു, സലിം കളക്കര, യഹ്യ കൊടുങ്ങലൂർ, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ റസാഖ് പൂക്കോട്ടുംപാടം, അസ്‌കർ കണ്ണൂർ, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, വിൻസെൻറ് കെ. ജോർജ്  എന്നിവർ ആശംസകൾ നേർന്നു.

എഴുപത്തിയഞ്ചാം സ്വാതന്ദ്ര്യദിനാശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ച കുട്ടികളുടെ പ്രകടനം ശ്രദ്ധ യമായി. ഫാത്തിമത്ത്ഹർഷ, ജയലക്ഷ്മി, ഷാഹിയ ഷിറാസ്, അബ്ദുൽഅസീസ്, സഫ ഷിറാസ്, റാസിൻ ബിൻ റസാഖ്. ദയ ആൻ പ്രെഡിൻ എന്നീ കുട്ടികളുടെയും  സംസാരം ശ്രദ്ധനേടി

റിയാദിലെ പ്രമുഖ ഗയാകരായ ജലീൽ കൊച്ചിൻ, ഹനീഫ, തസ്‌നിം റിയാസ്, എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു,. ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം നാസ്സർ മണ്ണാർകാടിനു പ്രസിഡണ്ട് കുഞ്ഞി കുമ്പള മൊമെന്റോ കൈ മാറി. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അബ്‍ദുൾ കരീം കൊടുവള്ളി, ഷിജു കോട്ടയം,തുടങ്ങിയവർ പരിപാടികൾക്ക് നേത്രത്വം നൽകി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷംനാഥ് കരുനാഗപ്പ ള്ളി സ്വാഗതവും ബാലുക്കുട്ടൻ നന്ദിയും പറഞ്ഞു...

Advertisment