റിയാദ് : ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്ര സ്സിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിലെത്തുവാൻ ഐക്യജനാ ധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ട ആവശ്യകത ധരിപ്പിക്കുന്നതിo പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന്റെ ഭാഗമായും റിയാദിലെ ഓ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കൺവൻഷൻ സംഘടിപ്പിക്കുന്നു.
/sathyam/media/post_attachments/ieVqpuEWfcawLBfbenlA.jpeg)
ഏപ്രിൽ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ബത്തയിലെ ക്ലാസ്സിക് ആഡിറ്റോറി യത്തിൽ.റിയാദിലുള്ള ആലപ്പുഴ,മാവേലിക്കര പാർലമെന്റ്മണ്ഡലത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളേയും ഈ തെരഞ്ഞെടുപ്പ് കൺവൻഷനിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഓ ഐ സി സി ആലപ്പുഴ ജില്ലാകമറ്റി റിയാദ് വാര്‍ത്താകു റിപ്പില്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് സുഗതൻ നൂറനാട് - 0530036229, നൗഷാദ് കറ്റാനം - 0531997791 എന്നിവരെ ബന്ധപ്പെടാം