കേരള ബജറ്റ് 2021 ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് ബഷീർ അമ്പലായി

ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Saturday, January 16, 2021

ബഹ്റൈന്‍: കേരളാ ധനകാര്യ മന്ത്രി തോമസ് ഐസക്കിൻ്റെ ഇലക്ഷന് തൊട്ടുമുമ്പുള്ള ബജറ്റ് പ്രഖ്യാപനത്തെ പാവപ്പെട്ട വോട്ടർമാരെ കുപ്പിയിൽ ഇറക്കാനുള്ള കേവലം ഇലക്ഷൻ പ്രചരണ തന്ത്രം മാത്രമാണെന്ന് ഒഐസിസി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി വിലയിരുത്തി.

കേരളത്തിൽ ഇതിനു മുമ്പും ഇടതും വലതും മാറി മാറി ഭരിക്കുകയും, പല ബജറ്റുകളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആസന്നമായ നിയമസഭാ ഇലക്ഷനു മുമ്പുള്ള ഈ ബജറ്റ് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും, എൽഡിഎഫ് സർക്കാരിൻ്റെ തന്നെ പല ബജറ്റുകളേയും വിലയിരുത്തുമ്പോൾ ഈ ബജറ്റിൻ്റെ പൊള്ളത്തരം ബോധ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

×