നാസർ കൊയിലാണ്ടിക്ക് ഒ ഐ സി സി യാത്രയയ്പ്പ് നല്‍കി.

New Update

ദമ്മാം: ഇരുപത്തി ഏഴു വർഷത്തെ പ്രവാസ ജീവിതം അവസാനി പ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് നാസർ കൊയിലാണ്ടിക്കു ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി.

Advertisment

publive-image

സാമൂഹിക , രാഷ്ട്രീയ മേഘലകളിലെ അദ്ദേഹത്തിന്റെ സംഭാവന കൾ മാനിച്ചു ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും , ദമ്മാം റീജിയണൽ കമ്മിറ്റിയും മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിച്ചു . പ്രവാസ ജീവിതത്തിലെ ജോലി തിരക്കിനിടയിലും സംഘടനാ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോ ഷമുണ്ടെന്നും നാട്ടിൽ തുടർന്നും പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തി ക്കുമെന്നും മറുപടി പ്രസംഗത്തിൽ നാസർ പറഞ്ഞു . ബദർ അൽ റബി ഓഡിറ്റോറിയതിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷമീർ കൊടിയത്തുർ അധ്യക്ഷത വഹിച്ചു.

റീജിയണൽ പ്രസിഡന്റ് ബിജു കല്ലുമല ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് , ഹനീഫ് റാവുത്തർ , ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ മുഹമ്മദ് വളപ്പിൽ , ജയരാജൻ കൊയിലാണ്ടി , ഒ ഐ സി സി നേതാക്കന്മാരായ ഷംസ് കൊല്ലം , അബ്ബാസ് തറയിൽ , തോമസ് തൈപ്പറമ്പിൽ ,ബിനു പുരുഷോത്തമൻ ,ഗഫൂർ വണ്ടുർ , സകീർ പറമ്പിൽ , എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു .

ഒ ഐ സി സി ഗ്ലോബൽ , നാഷണൽ , റീജിയണൽ , ജില്ലാ , ഏരിയ , യൂത്ത്‌ , വനി താ വിഭാഗം നേതാക്കന്മാരും പ്രവർത്തകരും പങ്കെ ടുത്ത പരി പാടിക്ക് മധുസൂദനൻ , ഷിബു പുറമേരി , സുബിൻ ബിർഷാദ് , ധനേ ഷ് കൊയിലാണ്ടി , അഷ്‌റഫ് ഗൈറ്റ്‌ വെ , നഷീദ് എന്നിവർ നേതൃ ത്വം നൽകി .ജനറൽ സെക്രട്ടറി അസ്‌ലം ഫറോക് സ്വാഗതവും ജില്ല കമ്മിറ്റി ട്രഷറർ പി കെ ഷിനോജ് നന്ദിയും പറഞ്ഞു

Advertisment