ദമ്മാം .ഓ ഐ സി സി ദമ്മാം ബാലജനവേദി യും യൂത്ത് വിംഗ് റീജിണൽ കമ്മിറ്റിയും സംയുക്തമായി ശിശുദിനത്തോടനുബന്ധിച്ച് നെഹ്രുവിന്റെ ജീവിതത്തെ അടിസ്ഥാന മാക്കി നടത്തിയ നടത്തിയ വായനാ മത്സര വിജയികളെ പ്രഖ്യാപിച്ചു , ഇന്റർ നാഷണൽ ഇന്ധ്യൻ സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിനി നൂഹ ഷബീർ ഒന്നാം സ്ഥാനവും , അമൃത സന്തോഷ് രണ്ടാം സ്ഥാനവും , മുഹമ്മദ് ഫയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
/sathyam/media/post_attachments/KtUlIHM2Z6OC41YeGziz.jpg)
വായനാ മത്സര വിജയികള്‍ നൂഹ ഷബീർ ഒന്നാം സ്ഥാനം ,അമൃത സന്തോഷ് രണ്ടാം സ്ഥാനവും , മുഹമ്മദ് ഫയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
ഇന്ധ്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം മലയാള ഭാഷയിലുള്ള അവരുടെ അഭി രുചി വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം കൂടി മുൻ നിർത്തിയാണ് ഓ ഐ സി സി വായനാ മത്സരം സഘടിപ്പിച്ചത് .ബാലവേദി പ്രസിഡണ്ട് നിരഞ്ജൻ ബിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഓ ഐ സി സി റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല വിജയികൾ ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .ഡോക്ടർ അജി വർഗ്ഗീസ് ,ആൽവിൻ ആന്റണി എന്നിവർ വിധികർത്താക്കളായിരുന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us