ദമ്മാം :ഒ ഐ സി സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമവും സ്നേഹ സദസ്സും സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലെ വിവിധ വിശിഷ്ട വ്യക്തി ത്വങ്ങൾ സംബന്ധിച്ച ഇഫ്താർ വിരുന്ന് ഏറെ ശ്രദ്ധേയമായി.
/sathyam/media/post_attachments/Tm6d7b2doLE61JhWKXbP.jpg)
ദമ്മാം ബദർ റാബി ഹാളിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ സക്കരിയ ഫൈസി റമദാൻ സന്ദേശം നൽകി.ആധുനിക സമൂഹത്തില്‍ വ്രതാനുഷ്ഠാനത്തിന്‍റെ ശ്രേഷ്ഠതകളെ കുറിച്ച് ശ്രോതാക്കള്‍ക്ക് ഹൃദ്യമാകും വിധം വിശദീകരിച്ച അദ്ദേഹം ഫാസിസ്റ്റ് ശക്തികൾ ഭരണം കയ്യാളുമ്പോൾ വിശ്വാസികൾ മതേതരചേരിയോടൊപ്പം നിലയുറപ്പിക്കേണ്ട ആവശ്യ കതയും വിവരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഗഫൂര്‍ വണ്ടൂര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി
/sathyam/media/post_attachments/D9YjAKnqDAac1Y3k8vCv.jpg)
ജില്ലാ കമ്മിറ്റി അംഗങ്ങളുടെ മക്കളിൽ നിന്നും 10, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഷംറീൻ ഗഫൂർ, സന ഫാത്തിമ എന്നിവരെ ജില്ലാകമ്മിറ്റി ചടങ്ങിൽ അനുമോദിച്ചു. ഇവർക്ക് ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ മൊമെന്റോ റീജണൽ പ്രസി ഡന്റ് ബിജുകല്ലുമല ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ്, എന്നിവർ സമ്മാനിച്ചു.
/sathyam/media/post_attachments/gqxfncoj3vEl0Dzd5d0B.jpeg)
ഗ്ലോബൽ വൈസ് പ്രസിഡന്‍റ് അഹമ്മദ് പുളിക്കൽ മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ മന്‍സൂര്‍ പള്ളൂര്‍, മാത്യു ജോസഫ് ,ഹനീഫ് റാവുത്തര്‍, നാസ് വക്കം, ഇ.എം. കബീർ, നജാ ത്തി, തുടങ്ങിയവരും കിഴക്കൻ മേഖലയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാ ക്കളും മാധ്യമ പ്രതിനിധികളും, ഒഐസിസിയുടെ വിവിധ ഏരിയാ, ജില്ലാ, റീജണൽ ഭാര വാഹികളും പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കരീം പരുത്തികുന്നൻ, അബ്ബാസ് തറയിൽ, ആസിഫ് താനൂർ,റിയാസ് ടി.പി., അബ്ദുൽ റഹ്മാൻ, അൻവർ, ജാഫർ, അഷ്‌റഫ് ,റസാക്ക് നഹ ,മുസ്തഫ, ഫൈസൽ, സിദ്ദീഖ്,ഷാഹിദ്, നിയാസ്, ഷൌക്കത്ത്, ബിജുനായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാ ശേരി സ്വാഗതവും ജില്ലാ ട്രഷറർ ജമാൽ സി മുഹമ്മദ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us