New Update
ദമ്മാം . കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും എം പി യുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ദമ്മാം ഓ ഐ സി സി അനുശോചനം രേഖപ്പെടുത്തി , പാർട്ടിയുടെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്സിനെ ദേശീയ തലത്തിൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ പങ്കു വിലമതിക്കാനാകാത്തതാണെന്ന് കെ പി സി സി നിർവാഹക സമിതിയംഗവും ഓ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് മായ അഹമ്മദ് പുളിക്കൽ , റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല , ജനറൽ സെക്രെട്ടറി ഇ കെ .സലിം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു .
Advertisment
/sathyam/media/post_attachments/2IVhIy5UbQGUg3XDoTg5.jpg)
അഹമ്മദ് പട്ടേലിന്റെ വിയോഗത്തിലൂടെ കോൺഗ്രസ്സിന്റെ എക്കാലത്തെയും മികച്ച ഒരു ക്രൈസിസ് മാനേജരെയാണ് നഷ്ടമായിരിക്കുന്നതെന്നും , പാർട്ടിക്ക് നികത്താൻ കഴിയാത്ത ശൂന്യതയാണ് അത് സൃഷ്ടിക്കുന്നതെന്നും ഓ ഐ സി സി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us