Advertisment

'ഒരു രൂപയ്ക്ക് ആംബുലൻസ് സർവീസ് ' പദ്ധതിയിലേക്കുള്ള പത്തനംതിട്ട ജില്ലാ ഒഐസിസിയുടെ സഹായധനം കൈമാറി

New Update

publive-image

Advertisment

ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച സംഭാവന പ്രണവം ഉണ്ണികൃഷ്ണൻ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്ക് കൈമാറുന്നു

ജിദ്ദ: യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ 'ഒരു രൂപയ്ക്ക് ആംബുലൻസ് സർവീസ് ' പദ്ധതിയിലേയ്ക്ക് ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച സംഭാവന കൈമാറി.

പത്തനംതിട്ട വെട്ടിപ്പുറത്തുള്ള പെന്റയിൽ വെച്ച് ഒഐസിസി ജില്ലാ സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണൻ തുക കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്ക് ആണ് കൈമാറിയത്.

യൂത്ത് കോൺഗ്രസ് നടത്തുന്ന ആംബുലൻസ് സർവീസിലെക്ക് നിർലോഭം സഹായം നൽകിയ ജിദ്ദയിലെ പത്തനംതിട്ട ഒഐസിസിയുടെ പ്രവർത്തകർക്കും സുമനസ്സുകൾക്കും അനീഷ് വരിക്കണ്ണമല നന്ദി അറിയിച്ചു.

ജില്ലാ പ്രസിഡൻറ് അനിൽ കുമാർ പത്തനംതിട്ടയ്ക്ക് അയച്ച സന്ദേശത്തിലാണ് കോൺഗ്രസ് നേതാവ് നന്ദി പ്രകാശിപ്പിച്ചത്. ജില്ലയിയിൽ കോവിഡ് കാലത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്ത്തനങ്ങൾ വളരെമാത്രകാപരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചടങ്ങിൽ യുത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ വി ഷേക്, കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി അജിത് മണ്ണിൽ, ഒഐസിസി ജില്ലാ സെക്രട്ടറി ബാബുകുട്ടി കുരിക്കട്ടിൽ, ജിദ്ദ ഒഐസിസി ശബരിമല സേവനകേന്ദ്ര കോർഡിനേറ്റർ അശോക്‌ കുമാർ മൈലപ്ര എന്നിവർ ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. അലി തേക്കുതോട്, സന്തോഷ് പൊടിയൻ, സൈമൺ വറുഗീസ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.

പരിപാടിയുടെ നടത്തിപ്പിന് ജിദ്ദയിൽ നടന്ന ഓൺലൈന് മീറ്റിങ്ങിൽ ജില്ലാ പ്രസിഡൻറ് അനിൽകുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു.

കെടിഎ മുനീർ, സക്കീർഹുസൈൻ ഇടവണ്ണ, അലിതേക്കുതോട്, നൌഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, മനോജ് മാത്യു അടൂർ, വിലാസ് അടൂർ, അയൂബ്ഖാൻ പന്തളം, സിയാദ് പടുതോട്, വറുഗീസ് ഡാനിയൽ, ജോസ് മാത്യുപുല്ലാട്, റാഫിചിറ്റാർ, നവാസ് റാവുത്തർ ചിറ്റാർ, വറുഗീസ് സാമുവൽ, ഷറഫ് പത്തനംതിട്ട, അയൂബ് താന്നിമൂട്ടിൽ, സൈമൺ വറുഗീസ്, ഷിജോയ് പി ജോസഫ്, എബി ചെറിയാൻ മാത്തൂർ, സജിജോർജ്ജ്കുറുങ്ങട്ടു, സുജൂരാജു, ജോബി ടി ബേബി, ജോർജ്ജ് വറുഗീസ്, മുനീർ പത്തനംതിട്ട, ജോസഫ് നേടിയവിള, ഹയദർനിരണം, ബിനു ദിവാകരൻ, സാബു ഇടിക്കുള അടൂർ, ജിജു ശങ്കരത്തിൽ, ബൈജു മത്തായി, ഓമനകുട്ടൻ പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.

soudi news
Advertisment