വാണിയമ്പലം യൂത്ത് കെയറിന് ഒഐസിസിയുടെ കൈത്താങ്ങ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, June 15, 2021

ജിദ്ദ: ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കൊണ്ട് യുവജനതക്ക് മാതൃകകൾ തീർത്ത വാണിയമ്പലം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് പ്രതിസന്ധി കാലത്ത് നാടിന് താങ്ങായും തണലുമായി എന്നും കൂടെ നിൽക്കുന്ന ഒഐസിസി ജിദ്ദ – വണ്ടൂർ കമ്മിറ്റിയുടെ “സ്നേഹ സഹായി” എന്ന പദ്ധതിയിലൂടെ മെഡിക്കൽ കിറ്റ് കൈമാറി.

ഓക്സിമീറ്റർ, ഇൻഹേലർ, പിപിഇ കിറ്റ് എന്നിവ അടങ്ങിയ കിറ്റ് ഒഐസിസി ജിദ്ദ പ്രസിഡൻറ് കെ ടി എ മുനീർ ടൗൺ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ടി പി ഹരിസിന് കൈമാറി ഉൽഘാനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി ടി ജബീബ് സുക്കൈർ,മണ്ഡലം സെക്രട്ടറി വി എം നാണി, പാപ്പറ്റ ബാബു, നൗഫൽ പാറക്കുളം, ജലീൽ പാറഞ്ചേരി, സലീം കൂട്ടിരി, റിൻഷാദ് എം, നുഫൈൽ ടി, ആഷിഫ് കെ, സുജിത്ത്, ജഷീർ പി. എന്നിവർ പങ്കെടുത്തു.

×