Advertisment

പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഒഐസിസി കുവൈറ്റ്‌

New Update

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

പ്രതിവര്‍ഷം 80000 കോടി രൂപ സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോട് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

തൊഴില്‍ നഷ്ടമായി ഒന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോട് വന്ദേഭാരത് മിഷനിലൂടെ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന കേന്ദ്രസര്‍ക്കാരും പ്രവാസികളോട് ക്വാറന്റൈന്‍ ഇനത്തില്‍ പണം ഈടാക്കുന്ന കേരള സര്‍ക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തെളിഞ്ഞു.

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന പ്രവാസികള്‍ മടങ്ങിവരുന്ന സന്ദര്‍ഭത്തില്‍ പണം ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ആവശ്യപ്പെട്ടു.

Advertisment