ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

New Update

publive-image

കാസർഗോഡ് :ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിലെ നിർധരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Advertisment

publive-image

കാഞ്ഞങ്ങാട് ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ച യോഗം കാസർഗോഡ് DCC പ്രസിഡണ്ട് ഹക്കിം കുന്നിൽ ഉത്ഘാടനം ചെയ്തു. ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോമോൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി.

publive-image

ഒ ഐ സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജവഹർ ബാലമഞ്ച് ഭാരവാഹികളായ നിഷാന്ത് വി വി, രാജേഷ് പള്ളിക്കര, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, നാഷണൽ കമ്മിറ്റി ഭാരവാഹികളായ എബി വാരിക്കാട്, ബി സ് പിള്ള, സാമുവൽ ചാക്കോ, ജോയി ജോൺ തുരുത്തിക്കര, ജോയി കരവാളൂർ, ഹരീഷ് തൃപ്പൂണിത്തറ, അനിൽ കളളാർ, ബിനോയ് ചന്ദ്രൻ, ജോബിൻ ജോസ്, രാമകൃഷ്ണൻ കളളാർ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ഷനൂപ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

Advertisment