/sathyam/media/post_attachments/6EyXlLwjT6569mTNmUz7.jpg)
ഒഐസിസി കുവൈറ്റ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണവും ജില്ലാ കൺവെൻഷനും തിരഞ്ഞെടുപ്പ് കൺവെൻഷനും നടത്തുന്നു.
20/11/2020 വെളിയാഴ്ച കുവൈറ്റ് സമയം വൈകിട്ട് 6 മണിക്ക് സൂം അപ്ലിക്കേഷനിൽ വെർച്യുൽ മീറ്റിംഗാണ് സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം എംപി ഹൈബി ഈഡൻ ഉൽഘാടനം നിർവഹിക്കുന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
ഒഐസിസി കുവൈറ്റ് പ്രസിസന്റ് വർഗീസ് പുതുകുളങ്ങര മറ്റു ദേശീയ, ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും . ജില്ലാ പ്രസിഡന്റ് റോയി യോയാക്കി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ കോയിക്കര സ്വാഗതവും പ്രോഗ്രാം കൺവീനർ ജിയോ മത്തായി ആമുഖ പ്രസംഗം നടത്തും. ജോയിന്റ് ട്രഷറർ ജിജി മാത്തൻ നന്ദിയും രേഖപ്പെടുത്തും