New Update
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗങ്ങളും. ഒഐസിസി കുവൈറ്റ് മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ അഡ്വ. ബിജു ചാക്കോ പൊരുമത്തറ കേളകം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ മത്സരിക്കും.
Advertisment
മുന്‍ ട്രഷററായ ബിജു പി.പി. ശ്രീകണ്ഠപുരം നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കും. വിജില്‍ മോഹനന്‍ ശ്രീകണ്ഠപുരം നഗരസഭയിലെ പതിനാലാം വാര്‍ഡിലും മത്സരിക്കും.
ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. നാട്ടിലെത്തുന്ന ഒഐസിസി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷം ഒഐസിസി പ്രവര്‍ത്തകരും പങ്കിടുന്നു.