ദമ്മാം : വാളയാറിലെ 9 ഉം 13 ഉം വയസ്സുള്ള രണ്ട് പിഞ്ചോമനകളെ ക്രൂരമായ് ബലാല്‍സംഘം ചെയ്ത് കൊന്നുകളഞ്ഞ നരധാമന്മാരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി വരാന്‍ ഇടയാക്കിയതില്‍ ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഈ വിധി ജുഡീഷറിക്കേറ്റ തീരാകളങ്കമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഇത്തരത്തില്‍ പ്രതികളെ വെറുതെ വിടാന്‍ ഇടയായ വിധി വന്നതിന്‍റെ ഉത്തരവാദിത്തം ഈ കേസ് തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കുവാനും തെളിവുകള്‍ നശിപ്പിക്കു വാനും ശ്രമിച്ച പോലീസിനും ആഭ്യന്തരവകുപ്പിനും പ്രോസിക്യൂഷനുമാണന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടും ആഭ്യന്തര വകുപ്പിന്‍റെ ദയനീയ പരാജയം സമ്മതിച്ച് കൊണ്ടും പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ആഭ്യന്തരം കുത്തഴിഞ്ഞു കിടക്കുകയാണെന്നും നാട്ടിലാകെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും, അക്രമങ്ങളും കൊലപാ തകങ്ങളും വര്‍ദ്ധിക്കുകയാണെന്നും കൊലപാതകികളേയും ആക്രമികളെയും അവര്‍ പ്രവര്‍ ത്തിക്കുന്ന പാര്‍ട്ടി നോക്കി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വിലയിരുത്തിയ യോഗം ശക്തമായ ദൃക്സാക്ഷികളടക്കമുള്ള വാളയാര്‍ കേസ് സിബിഐ യെ കൊണ്ടാന്വോഷിപ്പിക്കാനും കുറ്റവാളി കള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കാനും കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന ഉദ്വോഗസ്തരെ അടക്കമുള്ള എല്ലാവരെയും സര്‍വീസില്‍ നിന്നും പറഞ്ഞ് വിടാനും തക്കതായ ശിക്ഷ വാങ്ങി കൊടുക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എങ്കിലേ കൊല്ലപ്പെട്ട ആ കുരുന്നുകള്‍ക്ക് നീതി ലഭിക്കുകയുള്ളൂ എന്നും ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.