ഓ ഐ സി സി തിരുവനന്തപുരം റിയാദ് ചികിത്സാധനം കൈമാറി

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, August 13, 2019

തിരുവനന്തപുരം അമ്പലത്തറ പുത്തെൻപള്ളി വാർഡിൽ താമസം ശ്രീ മുഹമ്മദ് ഹനീഫ് മകൻ മുഹമ്മദ് താഹിഫിന്റെ ചികിത്സാ സഹായത്തിനായി സഹായധനം (50.000 ഇന്ത്യൻ രൂപ)ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഉപദേശക സമിതി അംഗം ശ്രീ താഹിർ അറഫയിൽ നിന്നും തിരു ജില്ലാ കമ്മിറ്റി പ്രസിഡൻറ് സജീർ പൂന്തുറക്ക് കൈമാറി.

രണ്ടുമാസങ്ങൾക് മുമ്പ് തിരുവല്ലം പ്രദേശത്തിനടുത്തു വെച്ചുണ്ടായ വാഹന അപകടത്തിൽ കാലുകൾക്കും ശരിര ഭാഗങ്ങൾക്കുo സാരമായി പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന മുഹമ്മദ് താഹിഫ് നിർദ്ധന കുടുംബത്തിലെ അംഗമാണ് ദയനീയ അവസ്ഥ അറിഞ്ഞ അമ്പലത്തറ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ശ്രീ അച്ചുതൻ നായരും തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്  നെയ്യാറ്റിൻകര സനലുമാണ് ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോട് ടിയാന്റെ തുടര്‍ ചികില്‍സയ്ക്ക് സഹായo അഭ്യർത്ഥിച്ച് കത്ത് അയച്ചത്

റിയാദിലെ പൊതു സമൂഹത്തിൽ നിന്നും സ്വരൂപ്പിച്ച ധനസ ഹായം ഒ ഐ സി സി ‘തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അംഗങ്ങളായ. ജഹാംഗീർ ആലംകോട് റഫീഖ് വെമ്പായം നുജും കല്ലറ സഫീർ പൂന്തുറ ഹക്കീം വള്ളകടവു ഹാഷിം ആൾ സെൻസ് ഹാഷിം തുടങ്ങിയവർ പങ്കെടുത്തു

×