റിയാദ് :ഉപ തിരഞ്ഞെടുപ്പിൽ യു. ഡി.എഫിന്റെ രണ്ട സീറ്റുകൾ നഷ്ടപെട്ടത് വളരെ ഗൗരവത്തോടെ പാർട്ടി കാണാമെന്ന് ഓ.ഐ. സി. സി. റിയാദ് സെന്റററിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് വലിയ ക്ഷിണമാണ് കോൺഗ്രെസ്സിനുണ്ടായിട്ടുള്ളത്. സ്ഥാനാ ർത്ഥികളെ പാർട്ടി നേത്രത്വം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിനെ തിരെ പരസ്യമായി രംഗത്ത് വരുന്നതും, പ്രസ്താവ നകൾ നടത്തുന്നതും കോൺഗ്രസിന്റെ ചില നേതാക്കന്മാരുടെ സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു.
ഇതിനെ കെ.പി.സി.സി. നേത്രത്വം ഗൗരവമായി കാണണം. ജയിക മായിരുന്ന കോന്നിയിൽ എന്താണ് സംഭവിച്ചത് എന്നുളളത് പരിശോധിച്ച് പാർട്ടി നടപടി എടുക്കണം. ഭരിക്കുന്ന പാർട്ടിക്ക് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ല പ്രവർത്തി ചെയ്തുവന്നു അവകാശപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ അത് മുതലെടു ക്കുവാൻ ശ്രമിക്കാതെ പരസ്പരം കാലുവാരുന്ന നേതാക്കന്‍ മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ ബാനറിൽ മത്സരിച്ചു ജയിച്ചു, എം.എൽ.എ. മന്ത്രി, എം.പി. അത് പോലെ മറ്റു സ്ഥാനങ്ങൾ എല്ലാം നേടിയതിനു ശേഷം പാർട്ടിയിലെ എല്ലാ സൗകര്യങ്ങളും പരമാവധി ആസ്വദിച്ച് പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ സമർദ്ദത്തിലാക്കു ന്ന പ്രസ്താവനകൾ നടത്തി പാർട്ടിയെ പരാജയപെടുത്തു ന്നവർക്ക് പാർട്ടിയുടെ സാധാരണക്കാരായ പ്രവർത്തകർ അവർക്ക് മാപ്പ് നൽകില്ല.
ഈ തിരഞ്ഞെടുപ്പ് ഫലം നല്ല സൂചനയല്ല യു.ഡി.എഫിന് നൽകുന്നതെന്നും, എത്രയും പെട്ടെന്ന് വട്ടിയൂർകവിലും, കോന്നിയിലും സംഭവിച്ച തെറ്റുകൾ തിരുത്തിയില്ലെങ്കിൽ അടുത്ത നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു ഡി. എഫിന് തിരിച്ചടി നേരിടുമെന്നും സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അരൂരിൽ ശക്തമായ പോരാട്ടം നടത്തി വിജയിച്ച ഷാനിമോൾ ഉസ്മാനെയും അത് പോലെ ടി.ജെ. വിനോദ്, ഖമറുദ്ധീൻ എന്നി വരെയും സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.