ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

author-image
admin
New Update

റിയാദ് : ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ഇന്ത്യയുടെ 75ാ‍മത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഒ ഐ സി സി ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി പതാക ഉയര്‍ത്തി തുടര്‍ന്ന് ദേശിയ ഗാനം മുഴങ്ങി ചടങ്ങില്‍  റെജിമിൽഖാൻ ചുനക്കര പ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി.

Advertisment

publive-image

ഒ ഐ സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി ഷാജി സോനയുടെ അധ്യക്ഷതയിൽ നടന്ന സാം സ്‌കാരിക സ്വാതന്ത്ര്യദിന ആഘോഷ സമ്മേളനം ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

ആഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് റിയാദിലെ വിവിധ സാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.കുമ്മിൾ സുധീർ (നവോദയ ), വിനോദ് (ന്യൂ ഏജ്), ഇബ്രാഹിം സുബ്ഹാൻ  (എനർജി ഫോറം), ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യന്‍  മീഡിയ ഫോറം), ജിജോ (എംബസി പ്രതിനിധി), നൗഷാദ് സിറ്റി ഫ്ലവർ, ഫഹദ് (ജെരീർ മെഡിക്കൽ ക്ലിനിക്), മൈമൂന അബ്ബാസ് (വൈസ് പ്രിൻസിപ്പൽ, എംബസ്സി സ്കൂൾ), ഹരി നായർ (മാനേജർ, എയർ ഇന്ത്യ), ജോൺസൺ മാർക്കോസ്,  കുഞ്ഞുമോൻ കൃഷ്‌ണപുരം, ഷാനവാസ് എസ്.പി, വിജയൻ നെയ്യാറ്റിൻകര, ബനൂജ് പുലത്ത്, സുരേഷ് ഭീമനാട്, പീറ്റർ കോതമംഗലം, റഫീഖ് വെളിയാമ്പറ, രാജൻ കാരിച്ചാൽ, ഇഖ്‌ബാൽ കോഴിക്കോട് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്‍ സംസാരിച്ചു..

publive-image

ഒ ഐ സി സി ജനറൽ സെക്രട്ടറി സത്താർ കായംകുളം സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജ ഹാൻ കരുനാഗപ്പള്ളി ആമുഖവും സിദ്ധീക്ക് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു. അജിനാസ്, ഷിബിൻ സിദ്ദിക്ക് , ഉനൈസ്, അഖിനാസ് എം കരുനാഗപ്പളളി, ഇബ്രാഹിം നവാസ് എന്നിവരുടെ നേതൃത്വ ത്തിൽ നടന്ന ആഘോഷ പരിപാടികൾ സൗദ് ബിൻ സിദ്ദീഖ്, ആൻഡ്രിയ, സഫ, ഷാഹിയ, ഡാനിഷ്, നേഹ, ദിയ എന്നിവരുടെ ദേശ ഭക്തിഗാനങ്ങള്‍, നൃത്ത നൃത്ത്യങ്ങള്‍ എന്നിവ ആഘോഷത്തിന് കൊഴുപേകി.

Advertisment