പ്രവാസികളുടെ മടക്കത്തിനു ചാര്‍ട്ടഡ് വിമാനങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ടു, തടസങ്ങൾ നീക്കാൻ ജിദ്ദ ഒ ഐ സി സി സുപ്രീം കോടതിയിലേക്ക്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Saturday, May 23, 2020

ജിദ്ദ: ജോലി നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും രോഗികളും അടക്കം ലക്ഷക്കണക്കിന്‌ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴും നാമ മാത്രമായ സര്‍വീസുകള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകുമ്പോള്‍ പ്രവാസികളുടെ മടക്കം എളുപ്പമാക്കാന്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍ക്ക് അനുമതിക്കായും ഇതുമായി ബന്ധെപ്പറ്റുള്ള സാങ്കേതിക തടസങ്ങൾ നീക്കുവാനുമായി ഒ.ഐ.സി.സി ജിദ്ദ റീജ്യണല്‍ കമ്മിറ്റി സുപ്രീം കോടതിയിലേക്ക്.

നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടി അപേക്ഷ നല്‍കിയ രോഗികളെയും സഹായത്തിനു ആരുമില്ലാതെ പ്രസവം അടുത്ത നേഴ്സുമാര്‍, ഫാമിലി വിസിറ്റിംഗ് വിസയിലുള്ള ഗര്‍ഭിണികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കാന്‍ നിലവില്‍ സര്‍ക്കാരിന് ആയിട്ടില്ല . ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള സൌദിയില്‍ നിന്നും കേവലം 6 വിമാന സര്‍വീസുകള്‍ മാത്രമാണ് ഇതിനോടകം നടത്ത്തീട്ടുള്ളത്.

ഗര്‍ഭിണികളും രോഗികളും അടക്കമുള്ളവര്‍ പരിചരണം ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ സാമൂഹ്യ സംഘടനകള്‍ വഴി മാനധണ്ടങ്ങള്‍ പാലിച്ചു വിമാനം ചാര്‍ട്ടര്‍ ചെയ്തു അത്തരം അത്യാഹിത വിഭാഗക്കാരായ ആളുകളെ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യവുമായാണ് ഒ.ഐ.സി.സി സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്നത് . ഇതിനു മുന്നോടിയായി എയർ ഇന്ത്യ മാനേജർക്കും, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലിനും വിമാന സര്വീസിനുള്ള അപേക്ഷ നൽകിയതായും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വികരിക്കുവാൻ കേരളം മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയ്ക്കും നിവേദനം നൽകിയതായും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. നിലവിൽ “വന്ദേ ഭാരത്” മിഷന്റെ നോഡൽ ഏജൻസി ആയി പ്രവർത്തിക്കുന്ന എയർ ഇന്ത്യ യുടെ പ്രത്യേക ചാർട്ടർ വിമാന സര് വീസസ് ജിദ്ദയിൽ നിന്നും അനുവദികാണമെന്നും അതിനു സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും അംഗീകരിക്കുവാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്, ഇതിനായി ഒ ഐ സി സി പ്രത്യേക സർവേ നടത്തി 400, ഓളം പേരുടെ വിവരങ്ങൾ കിട്ടായതായും മുനീർ പറഞ്ഞു.

നിലവിലെ അവസ്ഥയില്‍ മാസങ്ങള്‍ എടുത്താല്‍ പോലും അപേക്ഷ നല്‍കിയ ഏറ്റവും അര്‍ഹതപ്പെട്ട ആളുകളുടെ വലിയ ഒരു ശതമാനവും നാട്ടിലേക്ക് മടങ്ങാന്‍ ആവാതെ ഇവിടെ കുടുങ്ങി കിടക്കും . ഇതില്‍ തന്നെ ജോലി നഷ്ടപ്പെട്ടവര്‍ വലിയ സാമ്പത്തീക ബാധ്യതയിലേക്ക് നീങ്ങും. ഗര്‍ഭിണികളില്‍ പലരും അപേക്ഷ നല്കീട്ടും നാട്ടിലേക്ക് മടങ്ങാന്‍ ആവാതെ ഇവിടെ തന്നെ പ്രസവിച്ചു കൈകുഞ്ഞുങ്ങളുമായി ഒറ്റപ്പെട്ടു കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ആ കുട്ടികളുടെയും അമ്മമാരുടെയും ശാരീരിക മാനസീക പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. കൂടാതെ മാരഗമായ രോഗങ്ങള്‍ക്ക് വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തു നില്‍ക്കുന്നവരും തുടര്‍ ചികിത്സ ആവശ്യമായവരും വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്

പ്രസ്തുത വിഷയം കേരളത്തിലെ ജനപ്രതിനിധികളോടും സുപ്രീം കോടതിയിലെ പ്രമുഖ അഭിപാഷകനുമായും ചര്‍ച്ച നടത്തി . തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ ഹരജി നല്‍കാന്‍ ആണ് തീരുമാനം.

ഈ പ്രവർത്തനങ്ങൾ ക്രോഡികരിക്കുന്നതിനായി റഷീദ് കൊളത്തറ, സകീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, ,ശ്രീജിത് കണ്ണൂർ, നൗഷാദ് അടൂർ, ഷുക്കൂർ വക്കം, ഫസലുള്ള വെളുവബാലി, ബഷീർ പരുത്തികുന്നൻ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, വിലാസ് അടൂർ, നാസിമുദ്ധീൻ മണനാക്, മുജീബ് തൃത്തല, അനിയൻ ജോർജ്, മനോജ് മാത്യു, സഹീർ മാഞ്ഞാലി, തോമസ് വൈദ്യൻ, അസാബ്‌ വർക്കല, ജിതേഷ് പാലക്കാട്, അനിൽകുമാർ പത്തനം തിട്ട, രാജേഷ് ഹരിപ്പാട്, സജിൽ മുഹമ്മദ് പാപ്പറ്റ, നൗഷീർ കണ്ണൂർ, ടി കെ അഷ്‌റഫ്, ഹാരിസ് കാസര്കോഡ്, സമീർ നദവി കൂറ്റിച്ചാൽ തുടങ്ങി ട്രാവൽ രംഗത്ത് പരിചിത സമ്പന്നരയെവരെയും ഉൾപ്പെടുത്തികൊണ്ടുള്ള ഉപ സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത് എന്ന് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അറിയിച്ചു,

×