ദമ്മാം : വിവിധങ്ങളായ തൊഴിൽപ്രശ്നങ്ങളിൽ അകപ്പെട്ട് ദമ്മാം വനിതാ അഭയകേന്ദ്ര ത്തിൽ കഴിയുന്ന സ്ത്രീകൾക്ക് ഓഐസിസി വനിതാവേദി ഇത്തവണത്തെ പുണ്യമാസ ത്തിലും സാന്ത്വനവും സഹായവുമെത്തിച്ചു. നിറയെ പ്രതീക്ഷകളുമായി ഈ പുണ്യ നാട്ടിൽ തൊഴിൽ തേടിയെത്തി വിവിധങ്ങളായ നിയമ, തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് അഭയകേന്ദ്രത്തിൽ എത്തിപ്പെട്ട ഗാർഹിക, ശുചീകരണ മേഖലയിൽ തൊഴിൽ ചെയ്തി രുന്ന ഇന്ത്യക്കാരായ വനിതകൾക്ക് പെരുന്നാൾ വസ്ത്രങ്ങളും, മധുരവും നിത്യോപയോ ഗ സാധനങ്ങളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്ത് പ്രതിസന്ധിയിൽ അകപ്പെട്ടിരി ക്കുന്ന ആ സഹോദരിമാർക്ക് ഒരിത്തിരി ആശ്വാസമേകാൻ കഴിഞ്ഞ ചാരിതാർഥ്യ ത്തിലാണ് ദമ്മാം ഓഐസിസി വനിതാവേദി പ്രവർത്തകർ
/sathyam/media/post_attachments/XUUyfaLOxrtsZgXSvrEE.jpeg)
അഭയകേന്ദ്രം മേധാവിയുടെയും മറ്റുദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തത് . ശ്രീ. നാസ് വക്കം, ശ്രീ താജുദീൻ, എന്നിവരുടെ മാർഗ്ഗനി ർദ്ദേശത്തിൽ ദമ്മാം ഒഐസിസി വനിതാവേദി പ്രസിഡന്റ് ഡോക്ടർ സിന്ധു ബിനു , ജന റൽ സെക്രട്ടറി ശ്രീമതി ഷിജിലാ ഹമീദ് , വൈസ് പ്രസിഡന്റ് ശ്രീമതി.സഫിയ അബ്ബാസ് എന്നിവർ നേതൃത്വം നൽകുകയും മറ്റു വനിതാ വേദി പ്രവർത്തകർ ചടങ്ങിൽ പങ്കാളികളാവുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us