ഒ ഐ സി സി ദമ്മാം വനിതാ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

New Update

ദമ്മാം : വാളയാറിലെ രണ്ടു പെൺകുരുന്നുകളുടെ മരണത്തിന് ഉത്തരവാദികളായ കൊടും കുറ്റവാളികളെ വെറുതെവിടും വിധം കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെതിരെ ഒഐസിസി ദമ്മാം വനിതാ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .

Advertisment

publive-image

എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾക്ക് പോലും നീതി നിഷേധിക്കുന്ന നീതിപാലകരുടെ ക്രൂരതയ്‌ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ വനിതാവേദിയുടെ പ്രവർത്തകർ കണ്ണുകെട്ടിയാണ് പ്രതിഷേധമുയർത്തിയത് . സ്ത്രീസംരക്ഷണത്തിന്റെ പേര് പറഞ്ഞു അധികാരത്തിൽ വന്ന സ്ത്രീ സംരക്ഷണത്തിനായി മതിൽ പണിത സർക്കാർ , കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കൊലചെയ്ത കാപാലികൻമാരുടെ സംരക്ഷകരാകുന്നതിൽ യോഗത്തിൽ കടുത്ത വിമർശനമുയർന്നു.

സ്വന്തം പാർട്ടിക്കാരായതിന്റെ പേരിൽ കുറ്റവാളികളെ രക്ഷിച്ചെടുത്താന്‍ കൂട്ടുനിന്ന മുഖ്യ മന്ത്രിക്ക്‌ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുവാൻ ഇനിയും ധാർമികയോഗ്യതയില്ലെന്നു യോഗം വിലയിരുത്തി. കുറ്റവാളികളെ പരിപാലിക്കാൻ കേസ് അട്ടിമറിച്ച പോലീസ് ഉദ്ദ്യോഗസ്ഥർ ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു . കേസിൽ സിബിഐ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പു വരുത്തണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. പ്രവാസികളായ തങ്ങൾക്ക് നാട്ടിൽ കുഞ്ഞുങ്ങൾക്ക് എതിരെ പോലും നടക്കുന്ന നീതിനിഷേധങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത വനിതകൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു .

വനിതാവേദിയുടെ പ്രവർത്തകരോടൊപ്പം കൊച്ചു പെൺകുട്ടികളും ഒത്തുചേർന്ന യോഗം വാളയാർ കേസിൽ നീതി ഉറപ്പാക്കാൻ സത്വരനടപടി ഉണ്ടാകണമെന്ന് ആവര്ത്തിച്ചാവശ്യപ്പെട്ടു. ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ വനിതാ വേദി പ്രസിഡണ്ട് ഡോ.സിന്ധു ബിനു, ജനറല്‍ സെക്രട്ടറി ഷിജില ഹമീദ്, വൈസ് പ്രസിഡണ്ട്മാരായ സഫിയ അബ്ബാസ്, രാധികാ ശ്യാം പ്രകാശ്, അംഗങ്ങളായ ഹുസ്ന ആസിഫ്, ഗീതാ മധുസൂദനന്‍, ഷബ്ന ഗഫൂര്‍,സഹീറ റഫീക്ക്,ആയിഷ ഷെസ ,ആയിഷ ഷെദ ,നദ ഖദീജ തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചു.

Advertisment