കോവിഡാനന്തര പ്രവാസം" ഓ ഐ സി സി  യൂത്ത് വിങ് വെബിനാർ നടത്തി .

New Update

ദമാം: ഓ ഐ സി സി  യൂത്ത് വിങ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെബിനാർ നടത്തി. യു എ ഇ പ്രവാസിയും സാമ്പത്തിക വിദഗ്ധനും  ബെർജിൽ ജിയോചിത് ചെയർമാനുമായ കെ.വി . ശംസുദ്ധീനാണ് വെബിനാറിന് നേതൃത്വം നൽകിയത്. കോവിഡിന് ശേഷമുള്ള പ്രവാസ ജീവിതമാണ് വെബിനാറിലെ മുഖ്യ ചർച്ചാ വിഷയം. വെബിനാറിൽ ലോകത്തിന്റെ നാനാ ഭാഗത്തുള്ള പ്രവാസികളും സംബന്ധിച്ചു.

Advertisment

publive-image

കോവിഡിന് ശേഷം ഗ്ലോബൽ എകണോമിയിൽ വന്നേക്കാവുന്ന സാമ്പത്തിക മാറ്റങ്ങൾ പ്രവാസ ലോകത്തും വരാൻ സാധ്യതയുണ്ട്. ജീവിത ചെലവുകൾ ക്രമപ്പെടുത്തി അവശ്യ സർവീസുകൾ മാത്രം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും അദ്ദേഹം ഉത്ഭോദിച്ചു. കോവിഡാനന്തരം ജോലി വിട്ട് നാട്ടിലേക്ക് തിരിച്ചു പോവൽ ബുദ്ധിപരമല്ല. കാരണം ഇന്ത്യയിൽ തന്നെ ജോലി നഷ്ടപ്പെട്ടേക്കാവുന്നവർ കൂടുതൽ ആയിരിക്കും.

നാട്ടിൽ ചെറിയ സമ്പാദ്യം ഉപയോഗിച്ച് നടത്തുന്ന പുതിയ സംരഭങ്ങൾ ഗവൺമെൻറിന്റെ സഹായത്തോടെയും അതിന്റെ ആവശ്യകത സമൂഹത്തിൽ എത്രത്തോളമുണ്ടെന്നും അനുസരിച്ചാവണം. വലിയ മുതൽ മുടക്കുകൾ കോവിഡാനന്തരം നന്നായി എന്ന് വരില്ല. ഉള്ള ജോലികളിൽ പ്രവാസ ലോകത്ത് തന്നെ നിൽക്കുന്നതാണ് കുറച്ച് കാലത്തേക്ക് നല്ലത്. സാമ്പത്തിക ഭദ്രതയുള്ള സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ കോവിഡ് അത്രക്ക് കണ്ട് പ്രയാസം സൃഷ്ടിച്ചില്ലെങ്കിലും ക്രൂഡ് ഓയിൽ വിലയിൽ വരുന്ന ഭീമമായ ഇടിവ് ഭയാനകമാണെന്നും അദ്ദേഹം വെബിനാറിൽ പങ്കെടുത്തവരെ ഓർമിപ്പിച്ചു.

പ്രസിഡൻറ് ഷാഹിദ് കൊടിയേങ്ങൽ സ്വാഗതം പറഞ്ഞു. ട്രഷറൽ അബ്ദുല്ല തൊടിക മോഡറേറ്ററും ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു. നിയാസ് മഞ്ചേരി , റഷാദ് എന്നിവർ നിയന്ത്രിച്ചു.

Advertisment